Tuesday, March 8, 2016

      വിജയപത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക് 
                 ഒന്നാം സ്ഥാനം

            ഐ ടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് സംഘടിപ്പിച്ച വിജയപ്പത്ത് റിയാലിറ്റി ഷോയില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഉദിനൂര്‍ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രന്‍. കെ , രാവണേശ്വരം സ്കൂളിലെ അര്‍ജുന്‍. എം.എസ് എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
            14 എപ്പിസോഡുകളിലായി വന്ന 854 ചോദ്യങ്ങള്‍ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയ്ക് തയ്യാറാകുന്ന 4.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്നും മനസ്സിലാക്കുവാന്‍ സഹായിക്കും. കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂര്‍ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രന്‍. കെ യും രാവണേശ്വരം സ്കൂളിലെ അര്‍ജുന്‍. എം.എസ് എന്നിവര്‍ ആദ്യ എപ്പിസോഡില്‍ മികച്ച പ്രകടനം നടത്തി.21 ചോദ്യങ്ങളില്‍ ആകെ മാര്‍ക്കായ 39 ല്‍ 33 മാര്‍ക്ക് നേടി ഫൈനലിലേക്കു തെരഞ്ഞെടുത്തു.

             ഫൈനലില്‍ നാലു ജില്ലകള്‍ എത്തിയതില്‍ കാസര്‍ഗോഡിനു പുറമെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെത്തി. ഫൈനല്‍ റൗണ്ട് മത്സസരത്തില്‍ മറ്റു ജില്ലകളെ വളരെ പിറകിലാക്കി 39 ല്‍ 37 മാര്‍ക്കുനേടി കേരളസംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ നടത്തിയ വിജയപത്ത് 2016 കാസര്‍ഗോഡ് ജില്ലയ്ക്കു സ്വന്തമാക്കിയെടുക്കുവാന്‍ സൗരഭിനും അര്‍ജുനിനും സാധിച്ചു.പ്രഗല്‍ഭരായ അധ്യാപകരെ (പാഠപുസ്തകസമിതി അംഗങ്ങള്‍) ജഡ്ജസ്സായി നിര്‍ത്തി കേരളത്തിലറിയപ്പെടുന്ന അവതാരികയായ വീണാനായര്‍ നയിച്ച വിജയപത്ത് 2016 റിയാലിറ്റിഷോ ഒന്നാം ഘട്ടം 14 എപ്പിസോഡുകളിലായി പൂര്‍ത്തീകരിച്ച് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 7 ന് പ്രക്ഷേപണം നടത്തും

No comments:

Post a Comment