Saturday, November 26, 2016



ഉദിനൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ 
സംസ്ഥാനബാലശാസ്ത്രകോണ്‍ഗ്രസ്സിന്
ഹോസ്ദുര്‍ഗ്ഗ് ഗവ:ഹയര്‍സെക്കന്ററിസ്കൂളില്‍ വെച്ച് നടന്ന കാസര്‍ഗോ‍‍ഡ് റവന്യൂജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ജൂനിയര്‍വിഭാഗത്തില്‍ ഉദിനൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്കൂള്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എട്ടാംതരം വിദ്യാര്‍ത്ഥിനികളായ നന്ദന സഹദേവന്‍   ശ്രീലക്ഷ്മി. കെ, ശ്രീപാര്‍വ്വതി.കെ, നന്ദന.പി, അഞ്ജന.കെ.വി എന്നിവരാണ് പ്രൊജക്ട് അവതരിപ്പച്ചത്.ഉപകരണങ്ങളുടെ സ്റ്റാന്റ്ബൈ ഊര്‍ജ്ജ ഉപഭോഗത്തെ കുറിച്ചും ഗ്രീന്‍ ഇലക്ട്രോണിക്സിനെ കുറിച്ചും ഉള്ള പഠനത്തിലൂടെ തയ്യാറാക്കിയ പ്രൊജക്ട് ആണ് കുട്ടികളെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്

Thursday, July 7, 2016

Thursday, June 23, 2016

സ്മാര്‍ട്ട് ക്ലാസ്സ് റും ഉത്ഘാടനവും SSLC , +2 full A+ കിട്ടിയ കുട്ടികള്‍ക്കുള്ള അനുമോദനവും


Thursday, May 5, 2016

Tuesday, March 8, 2016

      വിജയപത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക് 
                 ഒന്നാം സ്ഥാനം

            ഐ ടി അറ്റ് സ്കൂളും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് സംഘടിപ്പിച്ച വിജയപ്പത്ത് റിയാലിറ്റി ഷോയില്‍ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഉദിനൂര്‍ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രന്‍. കെ , രാവണേശ്വരം സ്കൂളിലെ അര്‍ജുന്‍. എം.എസ് എന്നിവര്‍ ഉള്‍പ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
            14 എപ്പിസോഡുകളിലായി വന്ന 854 ചോദ്യങ്ങള്‍ ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയ്ക് തയ്യാറാകുന്ന 4.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്നും മനസ്സിലാക്കുവാന്‍ സഹായിക്കും. കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് ഉദിനൂര്‍ ജി .എച്ച് .എസ് .എസ് ലെ സൗരഭ് സുരേന്ദ്രന്‍. കെ യും രാവണേശ്വരം സ്കൂളിലെ അര്‍ജുന്‍. എം.എസ് എന്നിവര്‍ ആദ്യ എപ്പിസോഡില്‍ മികച്ച പ്രകടനം നടത്തി.21 ചോദ്യങ്ങളില്‍ ആകെ മാര്‍ക്കായ 39 ല്‍ 33 മാര്‍ക്ക് നേടി ഫൈനലിലേക്കു തെരഞ്ഞെടുത്തു.

             ഫൈനലില്‍ നാലു ജില്ലകള്‍ എത്തിയതില്‍ കാസര്‍ഗോഡിനു പുറമെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെത്തി. ഫൈനല്‍ റൗണ്ട് മത്സസരത്തില്‍ മറ്റു ജില്ലകളെ വളരെ പിറകിലാക്കി 39 ല്‍ 37 മാര്‍ക്കുനേടി കേരളസംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ നടത്തിയ വിജയപത്ത് 2016 കാസര്‍ഗോഡ് ജില്ലയ്ക്കു സ്വന്തമാക്കിയെടുക്കുവാന്‍ സൗരഭിനും അര്‍ജുനിനും സാധിച്ചു.പ്രഗല്‍ഭരായ അധ്യാപകരെ (പാഠപുസ്തകസമിതി അംഗങ്ങള്‍) ജഡ്ജസ്സായി നിര്‍ത്തി കേരളത്തിലറിയപ്പെടുന്ന അവതാരികയായ വീണാനായര്‍ നയിച്ച വിജയപത്ത് 2016 റിയാലിറ്റിഷോ ഒന്നാം ഘട്ടം 14 എപ്പിസോഡുകളിലായി പൂര്‍ത്തീകരിച്ച് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 7 ന് പ്രക്ഷേപണം നടത്തും

പ്രതിഭകള്‍ക്ക് സ്വീകരണം
അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം
സിനിമാ ലോ‌ഞ്ചിംഗ്


                              ഉദിനൂര്‍ ഗവ:ഹയര്‍ സെക്കന്ററി
                           മികച്ച സര്‍ക്കാര്‍ സ്കൂള്‍
തിരുവനന്തപുരത്തുവെച്ചുനടന്ന സംസ്ഥാന സ്കുള്‍ കലോത്സവത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിക്കൊണ്ട് ഉദിനൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാമതായി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി 30 പോയിന്റ് കരസ്ഥമാക്കിയാണ് സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്. ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് നേടിയ ശരത്ത് രവീന്ദ്രന്‍, കഥകളി സംഗീതത്തില്‍ എ ഗ്രേഡ് നേടിയ അഭിഷേക്.പി, മലയാള പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ മാളവിക.സി.എം എന്നിവര്‍ വ്യക്തിഗത ഇനങ്ങളിലും പുരക്കളിയില്‍ എ ഗ്രേഡോടുകൂടി ലഭിച്ച മൂന്നാം സ്ഥാനവും നാടന്‍ പാട്ടില്‍ ലഭിച്ച എ ഗ്രേഡുമാണ് സ്കൂളിനെ ഈ മികവ് നേടാന്‍ സഹായിച്ചത്.

Sunday, January 10, 2016

ജില്ലാ കലോത്സവത്തില്‍ തിളക്കം

Saturday, January 2, 2016

കോഴിക്കോട് നടക്കാവ് സ്കൂള്‍ സന്ദര്‍ശനം