ശാസ്ത്രനാടകം സംസ്ഥാനതലമത്സരത്തിന്
കുണിയയില്‍ വെച്ചുനടന്ന കാസര്‍ഗോഡ് റവന്യൂജില്ലാ ശാസ്ത്ര നാടകമത്സരത്തില്‍ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന്റെ 'ഇല്ലിമേലായയിരം ചോരപക്ഷികള്‍ ഒന്നാം സ്ഥാനം നേടി.ചക്കയും മാങ്ങയും പപ്പായയും കാന്താരിമുളകും കഥാപാത്രങ്ങളാകുന്ന നാടകം കാലം പകര്‍ന്നു തന്ന രുചികൂട്ടുകളെ പുത്തന്‍ ഭക്ഷണസംസ്കാരം കൈയ്യടക്കുമ്പോള്‍ തകര്‍ന്നടിയുന്നത് നമ്മുടെ തനതു സംസ്കാരമാണെന്ന് നാടകം തുറന്നുകാട്ടുന്നു.മാളവിക സി എം,നന്ദന കെ,ഹര്‍ഷമോഹന്‍ എ,മിനാക്ഷി പി,ആദിത്യന്‍ ആര്‍ എസ്സ്,അഭിറാം പി നമ്പൂതിരി,സുദര്‍ശന്‍ കെ,ആനന്ദ് പി ചന്ദ്രന്‍ എന്നിവരാണ് നാടകത്തിന് ജിവന്‍ നല്കിയത്.പ്രകാശന്‍ കരിവെള്ളൂര്‍ രചിച്ച നാടകം രതിഷ് അന്നൂര്‍,വിജയന്‍ ഈയ്യക്കാട് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്.
No comments:
Post a Comment